Dive into the Ultimate Free Library: Your One-Stop Hub for Entertainment!

Msone Official

Description
Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/
Advertising
We recommend to visit

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 5 days, 2 hours ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 month, 3 weeks ago

Last updated 9 months, 1 week ago

5 days, 21 hours ago

*❤️#MSone *Release *🟥* 3347

Godzilla x Kong: The New Empire (2024)
ഗോഡ്സില്ല x കോങ്: ദ ന്യൂ എമ്പയർ (2024)*💢ഭാഷ: ഇംഗ്ലീഷ്* 🇺🇸*💢സംവിധാനം:* Adam Wingard💢*പരിഭാഷ:* വിഷ്ണു പ്രസാദ്💢*പോസ്റ്റർ:* ഉണ്ണി ജയേഷ്💢*ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി*🎥*🎥*⭐️6.5/10📽*📽*🍅54%🍿91% മോൺസ്റ്റർവേഴ്‌സ് ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ സിനിമയും 2021-ൽ ഇറങ്ങിയ ഗോഡ്സില്ല vs. കോങ്ങിന്റെ സീക്വലുമാണ് 2024-ൽ പുറത്തിറങ്ങിയ ഗോഡ്സില്ല 🔠 കോങ്: ദ ന്യൂ എമ്പയർ.

ഗോഡ്‌സില്ലയുടെയും കോങ്ങിന്റെയും ഏറ്റുമുട്ടലിന് ശേഷം, ഇരുവരും രണ്ട് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. ഗോഡ്സില്ല ഉപരിതലത്തിലും, കോങ് ഹോളോ എർത്തിലും. എന്നാൽ ഒരു ശക്തനായ ശത്രു വരുന്നതോടെ ഒരുകാലത്ത് എതിരാളികളായിരുന്ന ആ രണ്ട് ഭീമന്മാര് ഒറ്റക്കെട്ടായി ശത്രുവിനെ നേരിടുന്നതാണ് ഇത്തവണ നടക്കുന്നത്. ഒരുപാട് രഹസ്യങ്ങളും, വിചിത്ര ജീവികളും അടങ്ങിയ ഹോളോ എർത്തിലാണ് ഇപ്രാവശ്യം കഥ കൂടുതലും.*🌐* അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Fantasy

1 week, 1 day ago

❤️#MSone Release *🔠* 3346

Exhuma (2024)
എക്സ്ഹ്യൂമ (2024)**

🔴ഭാഷ: കൊറിയൻ 🇰🇷
🔴സംവിധാനം: Jae-hyun Jang🔴പരിഭാഷ: ഷിഹാസ് പരുത്തിവിള🔴പോസ്റ്റർ: നിഷാദ് ജെ എന്‍
🔴ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ

*🎥*🎥*⭐️7.1/10 📽*📽*🍅88%🍿***93%

ലോസ് ഏഞ്ചല്‍‌സിലെ ഒരു ധനികകുടുംബത്തില്‍ അമാനുഷിക സംഭവങ്ങള്‍ അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്‍. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില്‍ അവര്‍ എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഒരേ സമയം ഭീതിയും ഉദ്വേഗവും പ്രതിഫലിപ്പിക്കുന്നു. അത്യന്തം ചടുലമായി കഥപറഞ്ഞുപോകുന്ന ഈ ചിത്രത്തിന്റെ ആഴവും പരപ്പും എക്കാലവും ചര്‍ച്ചാവിഷയമായി തുടരുമെന്ന് തീര്‍ച്ച.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Horror #Korean #Mystery #Thriller

1 week, 3 days ago

*#MSone *Release *📤 *3345🏆
🏆#OscarFest2024** 11

Godzilla Minus One (2023) 🦖 ഗോഡ്സില്ല മൈനസ് വണ്‍ (2023) 🦖
🤔ഭാഷ: ജാപ്പനീസ് 🇯🇵
🤔സംവിധാനം: Takashi Yamazaki🤔പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍🤔പോസ്റ്റർ: നിഷാദ് ജെ എന്‍
🤔**ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

*🧩*🧩*8.2/10 🧩*🧩*🍅98%🍿***98%

തകാഷി യാമസാക്കി രചനയും സംവിധാനവും വിഷ്വല്‍ എഫക്ട്സ് സൂപ്പര്‍വൈസും നടത്തി 2023-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍🦖

രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചൊരു കാമികാസി (ചാവേര്‍) പൈലറ്റാണ് കൊയിച്ചി ഷിക്കിഷിമ. അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും, ജപ്പാന്‍ മുഴുവനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു വട്ടപ്പൂജ്യമായി മാറിപ്പോയിരിക്കുന്ന അവസ്ഥയിലാണ് അറ്റം ബോംബിന്റെ ശക്തി കൊണ്ട് പരിവര്‍ത്തനം സംഭവിച്ചൊരു ഭീമാകരാനായ കടല്‍ജീവി ജപ്പാനെ ആക്രമിക്കാന്‍ വന്നത്. അങ്ങനെ പൂജ്യത്തില്‍ നിന്നും മൈനസ് വണ്ണിലേക്ക് പോയൊരു ജനത, ഗോഡ്സില്ല എന്നയീ കടല്‍ജീവിയോട് പോരാടാന്‍ ശ്രമിക്കുന്ന, അവരുടെ അതിജീവനത്തിന്റെ കഥ പറയുന്നൊരു ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍”

ജപ്പാന് അകത്തും ലോകമെമ്പാടും ഒട്ടേറെ നിരൂപകശ്രദ്ധ നേടിയ ചിത്രം വന്‍ സാമ്പത്തിക വിജയവും നേടി. 2024-ല്‍ നടന്ന ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ ചിത്രം ഏറ്റവും മികച്ച വിഷ്വല്‍ എഫക്ടുകള്‍ക്കുള്ള പുരസ്കാരവും നേടുകയുണ്ടായി.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #Japanese

2 months, 1 week ago

❤️#MSone Release *🔸*3327

Fallen Leaves (2023)
ഫോളൻ ലീവ്സ് (2023)**

💫ഭാഷ: ഫിന്നിഷ്
💫സംവിധാനം: Aki Kaurismäki💫പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍💫പോസ്റ്റർ: നിഷാദ് ജെ എന്‍
💫ജോണർ: കോമഡി, ഡ്രാമ

*🎥*🎥*🌟7.4/10 📽*📽*🍅98%🍿***58%

വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“.

ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. 2024-ലെ ഓസ്കാറിലെ മികച്ച വിദേശ ചിത്രത്തിനുള്ള ഫിന്‍ലാന്‍ഡിന്റെ ഔദ്യോഗിക എന്‍ട്രിയായ ചിത്രം 2023 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്കാരവും നേടുകയുണ്ടായി.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Finnish

2 months, 1 week ago

❤️#MSone Release *😭* 3326

The Walking Dead: The Ones Who Live Season 1 (2024)
ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)

Episodes 02
എപ്പിസോഡ്‌സ് 02**

♥️ഭാഷ: ഇംഗ്ലീഷ്
♥️നിർമ്മാണം: Skybound Entertainment
♥️പരിഭാഷ: ഗിരി പി. എസ്.♥️പോസ്റ്റർ: ഉണ്ണി ജയേഷ്♥️ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

*🎥*🎥*⭐️ 8.9/10📽*📽*🍅90%🍿95% *ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്

2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.

വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Categories : #Drama #English #Horror #Thriller #Web_Series

2 months, 1 week ago

❤️#MSone Release *🔋* 3299

Ozark Season 4 (2022)
ഒസാർക് സീസൺ 4 (2022)

Part 2
പാർട്ട് 2*🟣ഭാഷ: ഇംഗ്ലീഷ്
🔵നിർമ്മാണം: MRC Television🟣പരിഭാഷകർ: ഫഹദ് അബ്ദുൽ മജീദ്
🔵പോസ്റ്റർ: പ്രവീൺ അടൂർ🟣*ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ

*🎥*🎥*🌟8.5/10📽*📽*🍅82%🍿85%2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് *ഒസാര്‍ക്.മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് 500 മില്യണ്‍ ഡോളര്‍ വെളുപ്പിക്കാമെന്ന് സമ്മതിക്കേണ്ടി വരുന്നു.

കുടുംബത്തിന്റെ സുരക്ഷ കൂടെ കണക്കിലെടുത്ത്‌ മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും രണ്ട് മക്കളും ഷിക്കാഗോയില്‍ നിന്ന് ഒസാര്‍ക് തടാകക്കരയിലേക്ക് താമസം മാറുന്നു. അവിടെയെത്തിയ അവർ പുതിയ ബിസിനസ്സ് തുടങ്ങുന്നതോടെ നേരിടുന്ന പ്രശ്നങ്ങളെയും
പുതിയ പ്രതിയോഗികളെയും പ്രതിസന്ധികളെയും മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും നേരിടുന്നതും ബുദ്ധിപൂര്‍വ്വം മറികടക്കുന്നതുമാണ് സീരീസ് പറയുന്നത്.

ആദ്യ സീനുകളില്‍ത്തന്നെ നായകനുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തുടങ്ങി വളരെ വേഗം മാറി മറിയുന്ന കഥാസന്ദർഭങ്ങളും ഓരോ സംഭവങ്ങൾക്കും വ്യക്തമായ വിശദീകരണം കൊടുത്തുകൊണ്ടുള്ള കഥയുടെ മുന്നോട്ടു പോക്കും മികച്ച രീതിയിലുള്ള കഥാപാത്ര
നിര്‍മ്മിതിയും ട്വിസ്റ്റുകളും ഈ സീരിസിന്റെ പ്രത്യേകതയാണ്. ഡാർക്ക് മൂഡിലുള്ള കളർ ടോണും മനോഹരമായ ലൊക്കേഷനുകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജേസന്‍ ബെറ്റ്‌മാന്‍, ലോറ ലിന്നെ, ജൂലിയ ഗാര്‍നര്‍, ജേസന്‍ ബട്ലര്‍ ഹാര്‍നര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ഒസാര്‍കിന്റെ മാറ്റുകൂട്ടുന്നു. മറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യമാണ് ഒസാര്‍കിന്റെ മറ്റൊരു പ്രത്യേകത. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാര്‍ഡ്‌ ജൂലിയ ഗാര്‍നര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം നേടി എന്നത്‌ ഈ സീരിസിന്റെ മികവ് എടുത്തുകാട്ടുന്നു.

എല്ലാം കൊണ്ടും മികച്ച കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമുള്ള ഒരു മികച്ച സീരീസാണ് ഒസാര്‍ക്.എംസോൺ റിലീസ് ചെയ്തിട്ടുള്ള ഒസാർക് സീരീസിന്റെ മറ്റ് സീസണുകൾ

ഒസാർക് സീസൺ 1 (2017)ഒസാർക് സീസൺ 2 (2018)
ഒസാർക് സീസൺ 3 (2020)🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻCategories : #Crime #Drama #English #Thriller #Web_Series

4 months ago
**വൺ പീസ് സീസൺ 1 (2023)** ***☠️********❤️*******എംസോൺ …

വൺ പീസ് സീസൺ 1 (2023) ☠️*❤️*എംസോൺ റിലീസ് *🔴***3305

പരിഭാഷ: വിഷ്ണു പ്രസാദ് *❤️
വൺ പീസ്... എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ ഈ സീരീസ്.*
😁**

കാണാത്തവർ കാണുക മലയാളം പരിഭാഷയിൽ....
😀
https://malayalamsubtitles.org/languages/english/one-piece-season-1-2023/

4 months ago

❤️❤️
*❤️*❤️*#MSone *Release ** 3309

The Harvest (2013)
ദ ഹാർവെസ്റ്റ് (2013)**

🔵ഭാഷ: ഇംഗ്ലീഷ്
🔵സംവിധാനം: John McNaughton🔵പരിഭാഷ: അഭിഷേക് പി യു
🔵പോസ്റ്റർ: നിഷാദ് ജെ എന്‍🔵ജോണർ: ഡ്രാമ, മിസ്റ്ററി, ത്രില്ലർ

🎥🎥 ⭐️ 6.3/10
📽📽 6️⃣ 72%*4️⃣***41%

അച്ഛന്റെയും അമ്മയുടെയും മരണശേഷം മെറിയൻ എന്ന പെൺകുട്ടി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പുതിയ സ്ഥലത്തേക്ക് താമസം മാറി വരുന്നു.അവിടെവച്ച് രോഗബാധിതനായ ആൻഡി എന്ന കുട്ടിയെ അവൾ പരിചയപ്പെടുന്നു. എന്നാൽ ആൻഡിയുടെ കൂടെ കളിക്കാൻ മെറിയൻ വരുന്നത് അവന്റെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലെന്ന് അവൾ അറിയുന്നു. തുടർന്ന് അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി അവൾ മനസ്സിലാക്കുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മറിയാൻ ആൻഡിയുടെ വീടിന്റെ ബേസ്മെന്റിൽ എത്തിച്ചേരാൻ ഇടയാവുന്നു. എന്നാൽ അവിടെവച്ച് മെറിയൻ അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞെട്ടുന്നു. എന്തായിരിക്കാം അത്?

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Mystery #Thriller

4 months ago
Msone Official
4 months, 1 week ago

❤️❤️
❤️❤️#MSone Release *💬* 3308

Antique (2008)
ആൻ്റിക് (2008)**

ഭാഷ: കൊറിയൻ
സംവിധാനം: Kyu-dong Minപരിഭാഷ: അരവിന്ദ് കുമാർപോസ്റ്റർ: പ്രവീൺ അടൂർജോണർ: കോമഡി, ഡ്രാമ, റൊമാൻസ്

*🎥*🎥*🌟6.8/10
📽**📽 🍿*81%കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ ഹിയോക്കിനോട് തോന്നിയ ഇഷ്ടം പറഞ്ഞതിൻ്റെ പേരിൽ അവൻ്റെ കയ്യിൽ നിന്ന് തല്ലും കൊണ്ടിട്ടുണ്ട്. ഷെഫിന് പുറമേ അവിടത്തെ പണികൾ ചെയ്യാൻ ഒരു മുൻ ബോക്‌സിങ് താരവും കൂടാതെ നായകൻ്റെ ഒന്നിലും ശ്രദ്ധയില്ലാത്ത സന്തത സഹചാരിയും കൂടെ കൂടുന്നു.ജീവിത മാർഗ്ഗം എന്നതിലുപരി കേക്ക് ഷോപ്പ് നടത്തുന്നതിൽ ജിൻ ഹോയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.കേക്ക് ഷോപ്പും ഈ നാല് പ്രധാന കഥാപാത്രങ്ങളുടെയും അവരുടെ കേക്കുകളുടെയും രസകരമായ കഥയാണ് ചിത്രം പറയുന്നത്.

കിങ്ഡം എന്ന സീരീസിലൂടെ ഏവർക്കും പരിചിതനായ ജു ജി ഹൂൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം കൂടിയാണിത്.പോരാത്തതിന് കൊറിയൻ പ്രേമികൾക്ക് പരിചിതനായ യൂ ആഹ് ഇന്നും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ ചെയ്തിരിക്കുന്നു, അദ്ദേഹത്തിൻ്റെയും ആദ്യ കാല ചിത്രങ്ങളിൽ ഒന്നാണ് ഇത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Korean #Romance

We recommend to visit

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 5 days, 2 hours ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 month, 3 weeks ago

Last updated 9 months, 1 week ago