Msone Official

Description
Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/
We recommend to visit

Last updated 3 years, 3 months ago

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 3 weeks, 5 days ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക്

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 3 weeks, 3 days ago

3 weeks, 6 days ago

#Msone Release - 626

Prisoners / പ്രിസണേഴ്‌സ് (2013)

എംസോൺ റിലീസ് – 626

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Denis Villeneuve
------------------------------
പരിഭാഷ | അരുൺ അശോകൻ
------------------------------
ജോണർ | ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി

Crime, Drama, English, Mystery, Thriller

IMDB: 🌟 8.2/10

ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘.

കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് കൂടിയാണ് കെല്ലർ അതിനായി സ്വയം ഇറങ്ങി തിരിയ്ക്കുന്നത്. ഈ കേസിൽ നിരപരാധിയായി വിട്ടയച്ച അലക്സ് ജോൺ എന്ന മാനസിക പ്രശ്നമുള്ള യുവാവിനെ സത്യം തെളിയിക്കാനായി കെല്ലർ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്നു. ആ അന്വേഷണത്തിൽ നിന്നും കെല്ലർ മനസിലാക്കുന്ന സത്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. നിഗൂഢതയുടെ ചുരുൾ അഴിയുമ്പോൾ, നീതിയും പ്രതികാരവും തമ്മിലുള്ള അതിലോലമായ അതിർവരമ്പ് ഭേദിച്ച് കഥ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് മികച്ച ഒരു സിനിമാ അനുഭവമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery #Thriller

4 weeks, 1 day ago

#Msone Release - 3440

Three of Us / ത്രീ ഓഫ് അസ് (2022)

എംസോൺ റിലീസ് – 3440

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | ഹിന്ദി
------------------------------
സംവിധാനം | Avinash Arun
------------------------------
പരിഭാഷ | സജയ് കുപ്ലേരി
------------------------------
ജോണർ | ഡ്രാമ

Drama, Hindi

IMDB: 🌟7.5/10

ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്.

അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് അസ്‘. നായികയായ ഷെഫാലി ഷായുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഒപ്പം, ഒട്ടും പിന്നിലല്ലാതെ ജയ്ദീപ് ആഹ്ലാവത്തും സ്വാനന്ദ് കിർ കിരെയും കൂടെയുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Hindi

1 month ago
3 months, 2 weeks ago

#Msone Release - 3412

The Wild Robot / ദ വൈൽഡ് റോബോട്ട് (2024)

എംസോൺ റിലീസ് – 3412

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Chris Sanders
------------------------------
പരിഭാഷ | മുജീബ് സി പി വൈ, ഗിരി പി. എസ്.
------------------------------
ജോണർ | അനിമേഷൻ, സർവൈവൽ, സയൻസ് ഫിക്ഷൻ

Animation, English, Science Fiction, Survival

IMDB: ? 8.3/10

പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്‌സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്”

വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ ദൗത്യത്തേയും തിരക്കി ഇറങ്ങുകയും വളരെ യാദൃശ്ചികമായി തന്റെ നിർമിതിക്ക് വിപരീതമായി കാട്ടിലെ മൃഗങ്ങളുമായി സഹവാസത്തിലാകുകയും ചെയ്യുന്നു… കൂടാതെ പുതിയൊരു ദൗത്യവും ഏറ്റെടുക്കുന്നു. വന്യ മൃഗങ്ങളുടെയും മനുഷ്യ നിർമിതിയുടെയും മറ്റൊരു തലത്തിലുള്ള ബന്ധമാണ് ചിത്രം പ്രഷകരിലേക്ക് എത്തിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #English #Science_Fiction #Survival

3 months, 2 weeks ago

#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 07

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

IMDB: ?7.7/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller #Web_Series

3 months, 3 weeks ago

❤️#MSone Release - 18

⭐️⭐️⭐️⭐️

??
*?*?****#MsoneGoldRelease

How Much Further (2006)
ഹൗ മച്ച് ഫർദർ (2006)

?ഭാഷ: സ്പാനിഷ് ????????????
?സംവിധാനം: Tania Hermida
?പരിഭാഷ:ഡോ. ആശ കൃഷ്ണകുമാർ
?പോസ്റ്റർ:പ്രവീൺ അടൂർ
?ജോണർ: ഡ്രാമ

?? ⭐️7.9/10??? ?92%

2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്‌പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ വ്യക്തിത്വത്തിലെ അന്തരങ്ങളും ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതികളും രാഷ്ട്രീയവും ഒരു രാജ്യത്തെ സംഭവവികാസങ്ങളെ തദ്ദേശീയനും സഞ്ചാരിയും നോക്കിക്കാണുന്നതിലെ അന്തരങ്ങളുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സിനിമയിലുടനീളം ഇക്വഡോറിലെ പ്രകൃതിഭംഗി നമുക്ക് കാണാവുന്നതാണ്.

? അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Msone_Gold #Spanish

6 months, 2 weeks ago

#Msone Release -

House of the Dragon Season 02 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)

എംസോൺ റിലീസ് – 3364

പോസ്റ്റർ :പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | GRRM; Bastard Sword; 1:26 Pictures Inc
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി

Action, Adventure, Drama, English, Fantasy, Web Series

8.4/10

Download

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.

റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.

കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.

വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.

ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.

റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.

ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Fantasy #Web_Series

6 months, 3 weeks ago

#Msone Release -3384

Red Like the Sky (2006)
റെഡ് ലൈക്ക് ദ സ്‌കൈ (2006)

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Cristiano Bortone
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ:  ജിനറ്റ് തോമസ്
ജോണർ: ഡ്രാമ

IMDb 7.7/10

മിർക്കോ മേനാച്ചി എന്ന ഇറ്റാലിയൻ സൗണ്ട് എഡിറ്ററുടെ ബാല്യകാല അനുഭവങ്ങളെ ആധാരമാക്കി 2005-ൽ പുറത്തിറങ്ങിയ സിനിമയാണ് “റെഡ് ലൈക്‌ ദ സ്കൈ “.

സിനിമപ്രേമി ആയിരുന്ന മിർക്കോ എന്ന പത്തുവയസ്സുകാരനായ ഇറ്റാലിയൻ ബാലന് അവിചാരിതമായി ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടമാകുന്നു. അന്നത്തെ ഇറ്റാലിയൻ നിയമപ്രകാരം അന്ധവിദ്യാർത്ഥികൾക്ക് സാധാരണ സ്‌കൂളുകളിൽ പഠിക്കാൻ അനുവാദമില്ലായിരുന്നു, അതിനാൽ മിർക്കോയുടെ മാതാപിതാക്കൾ അവനെ ദൂരെയുള്ള ഒരു അന്ധ വിദ്യാലയത്തിലേക്കയച്ചു. അവിടെ അവനുണ്ടായ അനുഭവങ്ങളാണ് ഈ സിനിമയുടെ പ്രതിപാദ്യം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Italian

6 months, 3 weeks ago

#Msone Release -

House of the Dragon Season 02 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)

എംസോൺ റിലീസ് – 3364

Episodes 01-07 / എപ്പിസോഡ് 01-07

പോസ്റ്റർ :പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | GRRM; Bastard Sword; 1:26 Pictures Inc
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ

Action, Adventure, Drama, English, Web Series

8.4/10

Download

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.

റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.

കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.

വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.

ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.

റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.

ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Web_Series

We recommend to visit

Last updated 3 years, 3 months ago

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

Last updated 3 weeks, 5 days ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക്

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 3 weeks, 3 days ago