Dive into the Ultimate Free Library: Your One-Stop Hub for Entertainment!

PSC Thriller

Description
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്
Advertising
We recommend to visit

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Last updated 4 days, 14 hours ago

@MovieJunctionGrp
@MJ_Updates

Last updated 2 months, 2 weeks ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 year, 1 month ago

5 days, 8 hours ago

COMMON PRELIMINARY EXAM 2022 - SSLC LEVEL -STAGE VI.pdf

5 days, 8 hours ago

(4) 1822 ൽ ദേവസ്വങ്ങളുടെ ഭരണം സർക്കാർ നേരിട്ടു ഏറ്റെടുത്തു 
A. (1), (2), (3), (4) എന്നിവ  
B. (1), (3) എന്നിവ  
C. (1), (2), (4) എന്നിവ
D. (2), (4) എന്നിവ
14. കൊച്ചിയിൽ അടിമത്തം നിർത്തലാക്കിയ വർഷം :
A. 1845    B. 1839
C. 1834    D. 1829
15. വിദ്യാഭ്യാസരംഗത്തെ വിദേശ മിഷണറിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകങ്ങൾ തിരഞ്ഞെടുക്കുക.
(1) ജർമ്മൻ മിഷണറിയായ അർനോസ് പാതിരി മലയാളത്തിലെ ആദ്യ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും തയ്യാറാക്കി
(2) ബേസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റിയിലെ അംഗമായ ബെഞ്ചമിൻ ബെയ്ലി 1846 ൽ ഇംഗ്ലീഷ് - മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു
(3) ഹെർമൻ ഗുണ്ടർട്ട് 1847 ൽ രാജ്യസമാചാരം പശ്ചിമോദയം എന്നീ പേരുകളിൽ രണ്ട് മലയാളം വർത്തമാന പത്രങ്ങൾ ആരംഭിച്ചു
(4) മലബാറിൽ വിദ്യാഭ്യാസ പ്രചാരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ആയിരുന്നു 
A. ഇവയെല്ലാം
B. (1), (2), (3) എന്നിവ  
C. (2), (4) എന്നിവ   
D. (1), (3), (4) എന്നിവ
16. പൂർണ്ണമായും മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം :
A. ജ്ഞാനപീയൂഷം  
B. ഹോർത്തൂസ് മലബാറിക്കസ്  
C. സംക്ഷേപവേദാർത്ഥം   
D. ലീലാതിലകം
17.  പഴശ്ശി കലാപവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ് :
A. പഴശ്ശി കലാപത്തിന്റെ ഒന്നാം ഘട്ടം നടന്നത് 1793 മുതൽ 1797 വരെയാണ്
B. ശ്രീരംഗപട്ടണം സന്ധിക്ക് ശേഷം നികുതി പിരിക്കാനുള്ള അധികാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കുറുമ്പനാട്ട് വീര വർമ്മയ്ക്ക് നൽകിയത് പഴശ്ശിരാജാവിനെ ചൊടിപ്പിച്ചു 
C. 1800 ലാണ് പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 
D. കോൽക്കാർ എന്ന തദ്ദേശീയ സൈന്യത്തെ അണിനിരത്തി പഴശ്ശിരാജക്കെതിരെ പടനയിച്ച തലശ്ശേരിയിലെ സബ് കളക്ടർ ആയിരുന്നു കനോലി
18. ശരിയായ പരിഭാഷ തിരഞ്ഞെടുക്കുക.
Keep one's eyes on the ball
A. പട്ടിണി കൂടാതെ കഴിയുക
B. ജാഗരൂകനായിരിക്കുക
C. വിരൽ തുമ്പിലൊതുക്കുക   
D. ഉള്ള കാര്യം തുറന്നു പറയുക 
19. She has eaten .............. anything today.
A. hard
B. hardly
C. very hard
D. hardest
20. 840 തൊഴിലാളികളുള്ള ഒരു കമ്പനിയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം 5 : 7 ആണ്. അനുപാതം 1 : 1 ആക്കാൻ എത്ര പുരുഷന്മാരെ കൂടി പുതുതായി കമ്പനിയിൽ എടുക്കേണ്ടിവരും.
A. 120    B. 140
C. 180    D. 200
21. 2023 ഏത് അന്താരാഷ്ട്ര വർഷമായാണ് യു എൻ പ്രഖ്യാപിച്ചത് :
A. അന്താരാഷ്ട്ര മണ്ണ് വർഷം
B. അന്താരാഷ്ട്ര മില്ലറ്റ് വർഷം
C. അന്താരാഷ്ട്ര സസ്യ വർഷം 
D. അന്താരാഷ്ട്ര പയർ വർഗ്ഗ വർഷം
22. തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹിമാലയത്തെ സംബന്ധിച്ച് തെറ്റായത് ഏതാണ് :
A. തേയില കൃഷി ചെയ്യുന്ന മേഖലയാണ്
B. കുങ്കുമപ്പൂവ്, ഉരുളക്കിഴങ്ങ്, ബാർലി എന്നിവ കൃഷി ചെയ്യുന്നു 
C. ഓറഞ്ച്,ആപ്പിൾ തുടങ്ങിയ ഫലവർഗ്ഗങ്ങൾ കൃഷി ചെയ്യാറുണ്ട്
D. പരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്
23. വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഭൂപ്രകൃതി വിഭാഗം :
A. ഉത്തര മഹാസമതലം
B. പടിഞ്ഞാറൻ തീരസമതലം
C. ഉപദ്വീപീയ പീഠഭൂമി 
D. കിഴക്കൻ തീരസമതലം
24. ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്.
A. അനുച്ഛേദം 20
B. അനുച്ഛേദം 21(a)
C. അനുച്ഛേദം 16
D. അനുച്ഛേദം 19
25. കേരളത്തിലെ നദികളെ അവയുടെ ഉത്ഭവസ്ഥാനം അടിസ്ഥാനമാക്കി ശരിയായ ഉത്തരം കണ്ടെത്തുക.
(1) പമ്പ - പുളിച്ചിമല
(2) ചാലക്കുടിപ്പുഴ - ആനമല
(3) അച്ചൻകോവിലാർ - പമ്പാനദി
A. ഇവയെല്ലാം
B. 1, 2 എന്നിവ
C. 1, 3 എന്നിവ
D. 2, 3 എന്നിവ

5 days, 8 hours ago
  1. വേലുത്തമ്പി ദളവയെ പിടികൂടാൻ കൽപ്പന പുറപ്പെടുവിച്ച തിരുവിതാംകൂർ ദളവ ആരായിരുന്നു :
    A. ഉമ്മിണിത്തമ്പി
    B. രാജാ കേശവദാസൻ 
    C. ടി മാധവറാവു
    D. രാമയ്യൻ ദളവ
  2. ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് :
    A. 1800 ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡന്റായി കേണൽ മൺറോയെ നിയമിച്ചു
    B. 1805 ൽ ബ്രിട്ടീഷുകാർ തിരുവിതാംകൂറിലെ ഭരണാധികാരിയുമായി സ്ഥായിയായ സൗഹൃദത്തിന്റെയും ആശ്രയത്വത്തിന്റെയും ഒരു സന്ധിയിൽ ഒപ്പുവച്ചു
    C. കപ്പം അടച്ചു തീർക്കാൻ റസിഡണ്ട് നിർബന്ധം ചെലുത്തി
    D. വേലുത്തമ്പി ദളവയും പാലിയത്തച്ചനും സാമൂതിരിയുമായും മൗറീഷ്യസിലുള്ള ഫ്രഞ്ചുകാരുമായും ബ്രിട്ടീഷുകാർക്കെതിരെ രഹസ്യമായി ആശയവിനിമയം നടത്തി
  3. വേതനമില്ലാത്ത നിർബന്ധിത അധ്വാനമാണ്.................
    A. തലവരിക്കരം  B. കാണം
    C. ഊഴിയം      D. കണ്ടെഴുത്ത്
  4. ചേരുംപടി ചേർക്കുക.
    (1) വി ടി ഭട്ടതിരിപ്പാട് 
    (2) ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്
    (3) വാഗ്ഭടാനന്ദൻ 
    (4) വൈകുണ്ഠസ്വാമികൾ

a. അഭിനവ കേരളം
b. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് 
c. അരുൾനൂൽ 
d. ഒന്നേകാൽ കോടി മലയാളികൾ 
A. 1-b, 2-d, 3-c, 4-a
B. 1-c, 2-d, 3-a, 4-b
C. 1-b, 2-d, 3-a, 4-c
D. 1-c, 2-a, 3-d, 4-b  
5. ഉത്തരവാദഭരണം നേടുന്നതിനായി പട്ടം താണുപിള്ള ആദ്യ പ്രസിഡണ്ടായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം :
A. 1934   B. 1936   C. 1938   D. 1939
6. ചേരുംപടി ചേർക്കുക.
(1) മാറു മറക്കൽ 
(2) മന്നത്ത് പത്മനാഭൻ  
(3) എ ജി വേലായുധൻ
(4) ശ്രീ ചിത്തിര തിരുനാൾ 
a. സവർണ്ണ ജാഥ 
b. പാലിയം സത്യാഗ്രഹം
c. ക്ഷേത്രപ്രവേശന വിളംബരം   
d. ചാന്നാർ ലഹള 
A. 1-a, 2-d, 3-b, 4-c
B. 1-b, 2-c, 3-a, 4-d
C. 1-c, 2-d, 3-b, 4-a
D. 1-d, 2-a, 3-b, 4-c
7. മലയാളി മെമ്മോറിയലിൽ ഒപ്പു വച്ചവരുടെ എണ്ണമെത്ര :
A. 10298    B. 10094    C. 10028    D. 10074 
8. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമായിരുന്നു ഒന്നാം പഴശ്ശി കലാപത്തിന്റെ പ്രാഥമിക കാരണം
(2) കുറിച്യ കലാപം ഒരു ഗോത്ര കലാപമായിരുന്നെങ്കിലും കൊളോണിയൽ ചൂഷണത്തിന്റെ ദുരിതമനുഭവിച്ച സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണച്ചു 
(3) രാമൻ നമ്പിയായിരുന്നു കുറിച്യ കലാപകാരികളുടെ നേതാവ്
A. (1), (3) എന്നിവ
B. (3) മാത്രം
C. (1), (2) എന്നിവ
D. (1), (2), (3) എന്നിവ
9. പട്ടിണി ജാഥ നടന്നത് ചുവടെ തന്നിരിക്കുന്നവയിൽ ആരുടെ നേതൃത്വത്തിലാണ് :
A. എ കെ ഗോപാലൻ
B. മന്നത്ത് പത്മനാഭൻ
C. വാഗ്ഭടാനന്ദൻ
D. കെ ബി മേനോൻ  
10. ചുവടെ തന്നിരിക്കുന്നവയിൽ അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തുകൾ തുറന്നു കിട്ടുന്നതിനും സ്കൂൾ പ്രവേശനം നൽകുന്നത് ഉൾപ്പെടെയുള്ള പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതിനും വേണ്ടിയും നിലകൊണ്ടു 
(2) ജാതിവ്യവസ്ഥയെ എതിർത്തു താഴ്ന്ന ജാതിക്കാർക്ക് പൊതു വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി തൊഴിലാളി സമരം നയിക്കുകയും ചെയ്തു 
(3) താഴ്ന്ന ജാതിയിൽ സ്ത്രീകൾക്ക് വസ്ത്രം ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായി കല്ലുമാല സമരം സംഘടിപ്പിച്ചു
(4) സാധുജന പരിപാലന സംഘം എന്ന പ്രസ്ഥാനം ആരംഭിച്ചു
A. ഇവയെല്ലാം
B. (1), (2), (4) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (3) എന്നിവ
11. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആയതിനുശേഷമുള്ള മലബാറിലെ  വ്യവസ്ഥകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഭൂമിയുടെ പരമ്പരാഗത കൈവശക്കാരായിരുന്ന നമ്പൂതിരിമാർ ഭൂമിയുടെ പൂർണ ഉടമകളായി അംഗീകരിക്കപ്പെട്ടു
(2) ഭൂപ്രഭുക്കന്മാർക്കും കുടിയാന്മാർക്കും ഇടയിൽ കാണക്കാർ എന്ന ഒരു പുതിയ മധ്യവർത്തി കുടിയാൻ വർഗ്ഗത്തെ കൊണ്ടുവന്നു
(3) ഭൂപ്രഭുക്കന്മാരും കാണക്കാരും ഒന്നിച്ചു നിന്ന് ബ്രിട്ടീഷ് സഹായത്തോടെ കുടിയാന്മാരെ ചൂഷണം ചെയ്തു
(4) ക്രമേണ നികുതി പിരിക്കുവാനായി പ്രാദേശിക മുഖ്യന്മാരുടെ സ്ഥാനത്ത് കൊളോണിയൽ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു 
A. (1), (2), (3) എന്നിവ
B. (2), (3) എന്നിവ
C. (1), (4) എന്നിവ
D. (1), (2), (3), (4) എന്നിവ      
12. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബന്ധിപ്പിച്ചിരുന്നത് :
A. ഷൊർണൂർ - തൃശ്ശൂർ  
B. എറണാകുളം - തൃശ്ശൂർ
C. ബേപ്പൂർ - തിരൂർ 
D. നിലമ്പൂർ - ഷൊർണൂർ 
13. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തിരുവിതാംകൂറിൽ നിലവിൽ വന്ന പരിഷ്കാരങ്ങൾ എന്തെല്ലാം :
(1) 1812 ൽ അടിമത്തം നിരോധിച്ചു
(2) തലവരിക്കരം, ഊഴിയം മറ്റു ഫ്യൂഡൽ നികുതികൾ എന്നിവ നിലവിൽ വന്നു
(3) നാണയങ്ങൾ, വാർത്താവിനിമയം, കൃഷി, വാണിജ്യം എന്നീ രംഗങ്ങളിൽ പുരോഗതി 

2 months, 1 week ago

5_6059849849908496070.pdf

2 months, 1 week ago

5_6086679900721251516 (1)_watermark.pdf

2 months, 1 week ago

കേരളം ഭൂപ്രകൃതി ഈ PDF ആണ് നോക്കേണ്ടത്

4 months, 1 week ago
4 months, 1 week ago

ഇന്ന് ചെയ്യാൻ ഉള്ള PYQ

4 months, 1 week ago

26 Degree Level Qstn 2023 .pdf

6 months, 1 week ago

പത്താം ക്ലാസ് ഹിസ്റ്ററി
ഒന്നാം അധ്യായം
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

We recommend to visit

ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്

Last updated 4 days, 14 hours ago

@MovieJunctionGrp
@MJ_Updates

Last updated 2 months, 2 weeks ago

എംസോണ്‍ മലയാളം സബ്ടൈറ്റിലുകള്‍ ലഭിക്കാന്‍ https://malayalamsubtitles.org/
മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Hollywood Movies @MsoneHollywoodMovies
Foreign Movies @MsoneForiegnMovies
Search Msone Movies @msonemvbot

Last updated 1 year, 1 month ago