﷽
*◼️കോട്ടുവായയോ ഏമ്പക്കമോ ഇട്ടാൽ പറയേണ്ടതായ എന്തെങ്കിലും പ്രത്യേക പ്രാർത്ഥനയുണ്ടോ?◼️*
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
ഒരുവൻ കോട്ടുവായയോ ഏമ്പക്കമോ ഇട്ടാൽ പറയേണ്ടതായ എന്തെങ്കിലും പ്രത്യേക പ്രാർത്ഥനയുണ്ടോ?
✉️ ഉത്തരം:
ഒന്നും തന്നെയില്ല, അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله-
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
**﷽
◼️ ലെൻസുകളും കൃത്രിമ കൺപീലികളും ഉപയോഗിക്കുന്നതിന്റെ വിധി ◼️**
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
സ്ത്രീകൾ കണ്ണിന്റെ നിറം മാറ്റാനായി ലെൻസുകൾ ധരിക്കുന്നതിൻ്റെയും, അത് പോലെ കൃത്രിമ കൺപീലികൾ ഉപയോഗിക്കുന്നതിൻ്റെയും വിധി എന്താണ്?
✉️ ഉത്തരം:
അവ ഒന്നും തന്നെ അനുവദനീയമല്ല, കാരണം അതൊക്കെ
**"المتشبع بما لم يعط كلابس ثوبي زور"
ഇല്ലാത്തൊരു കാര്യം ഉള്ളതായി നടിക്കുന്നവൻ കളവിൻ്റെ രണ്ടു വസ്ത്രങ്ങൾ ധരിക്കുന്നവനെ പോലെയാണ്.¹**
എന്ന ഹദീസിൽ വന്നിട്ടുള്ള നിഷിദ്ധമായ കാര്യങ്ങളിൽ പെടുന്നതാണ്.²
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
¹( 📚ബുഖാരി 5219, മുസ്ലിം 2130 )
² ഭർത്താവിന്റെ മുന്നിൽ ഭംഗിയാവാൻ വേണ്ടിയാണെങ്കിലും ലെൻസുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല, എന്നാൽ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്നതിന് കുഴപ്പമില്ല എന്നും ശെയ്ഖ് മറ്റൊരു ഫത്‌വയിൽ പറഞ്ഞിട്ടുണ്ട്.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله-
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
**﷽
◼️ REST IN PEACE (RIP)?◼️**
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
കാഫിറിന്റെ മരണത്തിൽ 'Rest in peace'(RIP) എന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നതിന്റെ വിധി എന്താണ്?
✉️ ഉത്തരം:
അത് അനുവദനീയമല്ല. എന്തെന്നാൽ അതിൽ കാഫിറിന്റെ മരണശേഷം അയാളുടെ ശാന്തിക്കുവേണ്ടിയുള്ള പ്രാർത്ഥന അടങ്ങിയിട്ടുണ്ട്
അല്ലാഹു തആല പറഞ്ഞു:
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
[سورة التوبة ١١٣]
മുശ്രിക്കുകൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : അബൂ അബ്ബാദ് ബസ്സാം-وفقه الله-
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
**﷽
◼️ തോളുകൾ മറയ്ക്കാതെയുളള നിസ്കാരം ◼️**
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
തോളുകൾ മറക്കാതെയുള്ള നിസ്കാരം അനുവദനീയമാണോ?
✉️ ഉത്തരം:
ശരിയായ അഭിപ്രായപ്രകാരം അനുവദനീയമാണ്. അതാണ് ഭൂരിഭാഗം ഉലമാക്കളുടെയും അഭിപ്രായം, കാരണം പുരുഷന്റെ നിസ്കാരത്തിലുളള ഔറത്ത് പൊക്കിളിനും കാൽമുട്ടിനും ഇടയിലുള്ളതാകുന്നു.
തോളുകൾ മറയ്ക്കൽ മുസ്തഹബ്ബാകുന്നു.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : അബൂ അബ്ബാദ് ബസ്സാം-وفقه الله-
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽
◼️ഹസ്സൻ നസ്റുല്ലാഹ്◼️
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
ഹസ്സൻ സുമൈറ (ഹസ്സൻ നസ്റുല്ലാഹ്) കാഫിറാണോ?
✉️ ഉത്തരം:
അയാൾ കുഫ്റിൻ്റെയും സന്ദഖയുടെയും (കപടവിശ്വാസത്തിന്റെയും) നേതാക്കളിലൊരുവനാണ്.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله-
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽
◼️CCTV ക്യാമറകൾ ളറൂറത്തെന്നോ?!◼️
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
അല്ലാഹു നിങ്ങളെ സംരക്ഷിക്കട്ടെ,
ചില ആളുകൾ ഇപ്രകാരം പറയുന്നു:
” കടകളിലും മറ്റുമുള്ള CCTV ക്യാമറകൾ സമ്പത്ത് സംരക്ഷണത്തിന് വേണ്ടിയുള്ള ളറൂറത്തിൽ (നിർബന്ധിത സാഹചര്യങ്ങളിൽ) പെട്ടതാണ്, മാത്രമല്ല ഇത് ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ളതിനേക്കാൾ അത്യാവശ്യമുള്ളതുമാണ്."
ഇതിന് എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്?
✉️ ഉത്തരം:
ഡ്രൈവിങ്ങ് എന്നത് ലൈസൻസുമായും, പൗരത്വം എന്നത് തിരിച്ചറിയല്‍ കാര്‍ഡുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ലൈസൻസില്ലാതെ ഡ്രൈവ് ചെയ്യാനോ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പൗരത്വം സ്ഥാപ്പിക്കാനോ സാധിക്കില്ല, എന്നാൽ ക്യാമറകൾ അങ്ങനെയല്ല, അതില്ലാതെ കടകൾ നിരീക്ഷിക്കാൻ സാധിക്കുന്നതാണ്.¹
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
¹ മറ്റു ചില സാഹചര്യങ്ങളിൽ ശെയ്ഖ് പറഞ്ഞിട്ടുണ്ട്:
" നിരീക്ഷണത്തിനായി ക്യാമറകൾക്ക് പകരം സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിക്കാവുന്നതാണ്, ഇന്നും പലയടിങ്ങളിൽ അവർ ഇപ്രകാരം ചെയ്യുന്നതായി നമുക്ക് കാണാം. "
✒️ അബൂ റയ്യാൻ അബ്ദുല്ലാഹ് -وفقه الله-
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله-
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••