ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്
@FootballLokam
👮️Admins : @FLAdminsbot
Website : FootballLokam.com
Last updated 1 month, 3 weeks ago
PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )
Facebook page : fb.me/caguide
For Current Affairs News : @caguidenews
Contact us @cag_adminbot
#psc #ssc #currentaffairs
Last updated 1 year, 4 months ago
ഡെയിലി കറൻറ് അഫയേഴ്‌സ് 01/10/2021
? 2021-ലെ Right Livelihood Award ജേതാക്കൾ
? Marthe Wandou (Cameroon)
? Vladimir Slivyak (Russia)
? Freda Huson (Canada)
? LIFE (Legal Initiative for Forest and Environment) (New Delhi, India)
? തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചട്ടം ലംഘിച്ച് പണം ചിലവഴിച്ചെന്ന കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് - നിക്കോളാസ് സർക്കോസി
? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്നത് - സേവറി-ന്ഹാവ ഷേവ സീ ലിങ്ക് (മുംബൈ - നവി മുംബൈ എന്നിവയെ ബന്ധിപ്പിക്കുന്നു)
? 2021 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ച ഇന്ത്യൻ ഹോക്കി താരങ്ങൾ - രൂപീന്ദർ പാൽ സിംഗ്, ബീരേന്ദ്ര ലക്ര
? സൈബർ സെക്യൂരിറ്റി കമ്പനി ആയ സർഫ് ഷാർക്ക് പുറത്തിറക്കിയ ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് 2021 ൽ ഇന്ത്യയുടെ സ്ഥാനം - 59 (ഒന്നാം സ്ഥാനം - ഡെൻമാർക്ക്)
? 2021 സെപ്റ്റംബറിൽ അമേരിക്ക വിക്ഷേപിച്ച എർത്ത് - മോണിറ്ററിംഗ് സാറ്റ് ലൈറ്റ് - ലാൻഡ്‌സാറ്റ് -9
? 2021 സെപ്റ്റംബറിൽ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ ഫ്രെയിം വർക്കിൽ നിന്നും ആർ.ബി.ഐ. ഒഴിവാക്കിയ ബാങ്ക് - ഇന്ത്യൻ ഓവർസീസ് ബാങ്ക്
? സൗജന്യ സാങ്കേതിക വിദ്യാ പരിശീലനം നൽകി രാജ്യത്തെ യുവജനതയുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനായി കേന്ദ്ര തൊഴിൽ മന്ത്രാലയം മൈക്രോസോഫ്റ്റ് ഇന്ത്യയുമായി ചേർന്ന് വികസിപ്പിച്ച പോർട്ടൽ - ഡിജിസാക്ഷം
? തൊഴിൽ അവസരങ്ങൾ തേടുന്ന മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഉള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പോർട്ടൽ - സീനിയർ ഏബിൾ സിറ്റിസൺസ് ഫോർ റീ-എംപ്ലോയ്‌മെന്റ് ഇൻ ഡിഗ്നിറ്റി (SACRED)
ഡെയിലി കറൻറ് അഫയേഴ്‌സ് 30/09/2021? 2021 സെപ്റ്റംബറിൽ ട്യുണീഷ്യയുടെ പ്രധാനമന്ത്രിയായി നിയമിതയായ ആദ്യ വനിത - നജ്‌ല ബൗഡൻ റോംഥനെ
? ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് - ഫ്യൂമിയോ കിഷിദ (100-ആമത്തെ പ്രധാനമന്ത്രി)
? 2021 സെപ്റ്റംബറിൽ 50 വർഷങ്ങൾക്ക് ശേഷം പൊട്ടിത്തെറിച്ച അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാൽമാ ദ്വീപിലെ അഗ്നിപർവ്വതം - കുമ്പരെ വീജ
? കാലാവസ്ഥാ വ്യതിയാനം, പോഷകക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ വികസിപ്പിച്ച സ്ഥാപനം - ഐ.സി.എ.ആർ.(ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്)
? 2021 സെപ്റ്റംബറിൽ ആണവശേഷിയുള്ള ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയ രാജ്യം - ഉത്തരകൊറിയ
? ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസി വിസയ്ക്ക് അർഹനായ ആദ്യ മലയാളി - എം.എ.യൂസഫലി
? സംസ്ഥാനത്ത് നടക്കുന്ന അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ ആകുന്നതിനായി രൂപീകരിച്ച സൊസൈറ്റി - കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ
? ആസ്തികൾ, മാർക്കറ്റ് പ്രൊഫഷണലുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2021 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച സർവീസ് കമ്പനി - ഇന്ത്യ ഡെബ്റ്റ് റെസൊല്യൂഷൻ കമ്പനി ലിമിറ്റഡ്
? 2021 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ കോസ്റ്റ്യൂം ഡിസൈനർ - നടരാജൻ
ഡെയിലി കറൻറ് അഫയേഴ്‌സ് 29/09/2021
? 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത് - സുഹാസിനി
? 2021 ലെ ലോക ഹൃദയ ദിന (സെപ്റ്റംബർ 29) ത്തിന്റെ പ്രമേയം - യൂസ് ഹാർട്ട് ടു കണക്ട്
? 75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത് - 2021 സെപ്റ്റംബർ 30
? ഫിംഗർ സ്പെല്ലിംഗ് ഉപയോഗിച്ച് മലയാള അക്ഷരമാലയിലെ ഏകീകൃത ആംഗ്യ ഭാഷാ ലിപി - രൂപകൽപന ചെയ്തത് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്
? രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് നിയമ - പെൻഷൻ സഹായം, വൈകാരിക പിന്തുണ, അടിയന്തര സേവനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ദേശീയ തലത്തിൽ നിലവിൽ വന്ന ഹെൽപ്പ് ലൈൻ - എൽഡർ ലൈൻ - 14567
? മൈ ലൈഫ് ഇൻ ഫുൾ : വർക്ക്, ഫാമിലി, ആൻഡ് അവർ ഫ്യൂച്ചർ എന്ന പുസ്തകത്തിന്റെ രചയിതാവ് - ഇന്ദ്ര നൂയി
? അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സ്മാരകം പണിയുന്നത് - താമരൈപ്പാക്കം (തമിഴ്‌നാട്)
? 2021 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഇംഗ്ലീഷ് ഫുട്ബോൾ ടീമംഗവും ലിവർപൂൾ സ്‌ട്രൈക്കറുമായ താരം - റോജർ ഹണ്ട്
? 2021 വേൾഡ് ആർച്ചറി ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ ജേതാക്കൾ - വിമൻസ് കോമ്പൗണ്ട് ഇന്റിവിജ്വൽ - ജ്യോതി സുരേഖ വെണ്ണം , വിമൻസ് കോമ്പൗണ്ട് ടീം - ജ്യോതി സുരേഖ വെണ്ണം, മുസ്കാൻ
? കിരാർ ആൻഡ് പ്രിയ ഗുർജർ, കോമ്പൗണ്ട് മിക്സഡ് ടീം - അഭിഷേക് വർമ ആൻഡ് ജ്യോതി സുരേഖ വെണ്ണം (ഇന്ത്യയുടെ അകെ മെഡൽ നേട്ടം - 3 (വെള്ളി))
ഡെയിലി കറൻറ് അഫയേഴ്‌സ് 28/09/2021
? ജി.എസ്.ടി. ഏകീകരണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷൻ - ബസവരാജ് ബൊമ്മെ (കർണാടക മുഖ്യമന്ത്രി)
? 2021 സെപ്റ്റംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലീഷ് താരം - മൊയീൻ അലി
? ലോക പേവിഷ ബാധ ദിനം (സെപ്റ്റംബർ 28) ന്ടെ പ്രമേയം - റാബീസ് : ഫാക്ടസ് നോട്ട് ഫിയർ
? ശൈശവ വിവാഹം തടയാനുള്ള കേരള സർക്കാർ പദ്ധതി - പൊൻവാക്ക്
? 2021 സെപ്റ്റംബറിൽ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ആകാശ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് - ആകാശ് പ്രൈം
? 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന പുസ്തകം രചിച്ചത് - കെ.ജയകുമാർ
? ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന ഡിജിറ്റൽ ഹെൽത്ത് കാർഡിലെ തിരിച്ചറിയൽ നമ്പറിലെ അക്കങ്ങളുടെ എണ്ണം - 14 (തിരിച്ചറിയൽ നമ്പറും പേർസണൽ ഹെൽത്ത് റെക്കോർഡ്‌സും ഉൾപ്പെട്ട വിർച്വൽ കാർഡ്)
? 2021 സെപ്റ്റംബറിൽ കേരള സ്റ്റാർട്ട് അപ്പ് മിഷന് കീഴിൽ ഡിജിറ്റൽ ഹബ് നിലവിൽ വന്നത് - കളമശേരി
? മരണശേഷവും ജീവിച്ചിരിക്കുമ്പോഴും നടത്തുന്ന അവയവദാനങ്ങൾ ഒരു കുടക്കീഴിൽ ആക്കാൻ സംസ്ഥാനത്ത് രൂപീകരിച്ച സൊസൈറ്റി - കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ
? ഓൺലൈൻ റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി - കേരള ഹൈക്കോടതി
ഡെയിലി കറൻറ് അഫയേഴ്‌സ് 27/09/2021
? ഓസ്ട്രവ ഓപ്പൺ ടെന്നീസിൽ വനിതാ ഡബിൾസിൽ കിരീടം നേടിയത് - സാനിയ മിർസ (ഇന്ത്യ), ഷാങ് ഷുവായി (ചൈന)
? രാജ്യത്തിന്റെ 75-ആം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ 75000kg ഏലം സ്പെഷ്യൽ ഇ-ഓക്ഷൻ ചെയ്യാൻ തീരുമാനിച്ച സ്ഥാപനം - സ്‌പൈസസ് ബോർഡ്
? ഫോർമുല ഒൺ കരോട്ട മത്സരത്തിൽ 100-ആം വിജയം നേടിയ ആദ്യ താരം - ലൂയിസ് ഹാമിൽട്ടൺ
? 2021 സെപ്റ്റംബറിൽ സ്മാൾ സാറ്റ് ലൈറ്റ് വികസിപ്പിക്കുന്നതിനായി സഹകരണ കരാറിൽ ഏർപ്പെട്ട രാജ്യങ്ങൾ - ഇന്ത്യ-ഭൂട്ടാൻ
? ലോക വിനോദ സഞ്ചാര ദിനം (സെപ്റ്റംബർ 27) 2021-ന്ടെ പ്രമേയം - ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്
? റിസോണൻസ് കൺസൾട്ടൻസിയുടെ പട്ടിക പ്രകാരം 2021 ലെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് - ദുബായ് (ഒന്നാം സ്ഥാനം - ലണ്ടൻ)
? ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 2020 ലെ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷ പുരസ്‌കാരം നേടിയത് - ഹരിദാസ്
? 2021 സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ മലയാള റേഡിയോ പ്രക്ഷേപകനും സാഹിത്യകാരനുമായ വ്യക്തി - പി.പി.നായർ (പി.പുരുഷോത്തമൻ നായർ) (ഗ്രാമീണ പ്രക്ഷേപണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റേഡിയോ 'ഗ്രാമരംഗം' പരിപാടിക്ക് നേതൃത്വം നൽകി)
ഡെയിലി കറൻറ് അഫയേഴ്‌സ് 26/09/2021
? 2021 സെപ്റ്റംബറിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത് - പി.സതീദേവി
? 2021 സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് - ഗുലാബ്
? 2021 ലെ റഷ്യൻ ഗ്രാൻഡ് പ്രിക്സ് ജേതാവ് - ലൂയിസ് ഹാമിൽട്ടൺ (മേഴ്‌സഡസ് ,ബ്രിട്ടൺ)
? ഇന്ത്യ പാക് യുദ്ധത്തിന്റെ (1971) ഗോൾഡൻ ജൂബിലി വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ആർമി കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന ഇവൻറ് - ബിജോയ സംസ്കൃതിക് മഹോത്സവ്
? 2021 സെപ്റ്റംബറിൽ 7 വർഷം പിന്നിട്ട ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം - മംഗൾയാൻ (2013 നവംബർ - 5 നാണ് വിക്ഷേപിച്ചത്)
? 2021 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത വനിതാവകാശ പ്രവർത്തക - കമലാ ഭാസിൻ
ശാന്തി സ്വരൂപ് ഭട്നഗർ പുരസ്‌കാരം 2021
? Biological Sciences - Dr Amit Singh, Dr Arun Kumar Shukla
? Chemical Sciences - Dr Kanishka Biswas, Dr T Govindaraju
? Earth, Atmosphere, Ocean and Planetary Sciences - Dr Binoy Kumar Saikia
? Engineering Sciences - Dr Debdeep Mukhopadhyay
? Mathematical Sciences - Dr Anish Ghosh, Dr Saket Saurabh
? Medical Sciences - Dr Jeemon Panniyammakal, Dr Rohit Srivastava
? Physical Sciences - Dr Kanak Saha
? Malayali who won Shanti Swarup Bhatnagar Prize (SSB) for Science and Technology 2021 – Dr Jeemon Panniyammakal
ഡെയിലി കറൻറ് അഫയേഴ്‌സ് 25/09/2021
? IPL -ൽ ഒരു ടീമിനെതിരെ 1000 റൺസ് നേടിയ ആദ്യ താരം - രോഹിത് ശർമ്മ
? 30 വർഷത്തിന് ശേഷം അടുത്തിടെ പൊതു വേദിയിൽ സിനിമാ പ്രദർശനം നടത്തിയ ജില്ല - സോമാലിയ
? കേരളത്തിലെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച പൊതുമേഖലാ സ്ഥാപനം - സ്പോർട്സ് കേരള ഫൗണ്ടേഷൻ
? 16 വർഷത്തെ സേവനത്തിനു ശേഷം 2021 സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്ന ജർമനിയുടെ ആദ്യ വനിതാ ചാൻസലർ - ആംഗല മെർക്കൽ
? 2021 സെപ്റ്റംബറിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിൻടെ ചെയർമാനായി നിയമിതനായത് - ദേബബ്രത മുഖർജി
? കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ധൻ 3.0 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയത് - കേരളം
? 2021 സെപ്റ്റംബറിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് റഷ്യൻ ആന്റി-ഡോപിങ് ഏജൻസി 4 വർഷം വിലക്ക് ഏർപ്പെടുത്തിയ റഷ്യൻ ഒളിംപിക്സ് ഗുസ്തി മെഡൽ ജേതാവ് - ബില്യാൽ മഖോവ്
? 2021 സെപ്റ്റംബറിൽ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കർ ആയി നിയമിതയാകുന്നത് - നിമാബൻ ആചാര്യ
? വായു മലിനീകരണം കാരണം പ്രതിവർഷം 70 ലക്ഷം പേർ മരിക്കുന്നതായി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സംഘടന - വോൽഡ് ഹെൽത്ത് ഓർഗനൈസേഷൻ
? വിദ്യാഭ്യാസ ചാനൽ ആയ കൈറ്റ് വിക്ടേഴ്സിന്റെ നിലവിൽ വന്ന രണ്ടാമത്തെ ചാനൽ - കൈറ്റ് വിക്ടേഴ്‌സ് പ്ലസ്
ഡെയിലി കറൻറ് അഫയേഴ്‌സ് 24/09/2021
? 2021 സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടനയുടെ അംബാസിഡർ ഫോർ ഗ്ലോബൽ ഹെൽത്ത് ഫിനാൻസിങ് ആയി നിയമിതനായത് - ഗോർഡൻ ബ്രൗൺ (മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി)
? യു.കെ. യുടെ ഡിപ്പാർട്ട് മെൻറ് ഓഫ് ഇന്റർനാഷണൽ ട്രേഡ് 2021 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രേഡ് ഔട്ട് ലുക്ക് റിപ്പോർട്ടിൽ 2050 ഓട് കൂടി ലോകത്തിലെ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യമാകുന്നത് - ഇന്ത്യ (ഒന്നാമത് - ചൈന)
? 2021 സെപ്റ്റംബറിൽ ഹരിയാന സർക്കാരിന്റെ ജലസംരക്ഷണ പ്രചരണ പരിപാടിയുടെ ഗുഡ്‌വിൽ അംബാസിഡർ ആയി നിയമിതയായത് - മണിക ഷിയോകണ്ട് (ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ, 2021)
? അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനം (സെപ്റ്റംബർ 23) 2021 ന്ടെ പ്രമേയം - വീ സൈൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡെഫ് ആണ് പ്രമേയം പ്രഖ്യാപിച്ചത്)
? കേരള അക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ്‌സ് ഫോർ ഹോസ്പിറ്റൽ (കാഷ്) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രി - ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ഡിസ്‌പെൻസറി (കാസർഗോഡ്)
? സ്റ്റാർട്ടപ്പുകൾക്കായി ഗൂഗിൾ നടപ്പാക്കുന്ന ഇൻഡി ഗെയിംസ് ആക്സിലറേറ്റർ പ്രോഗ്രാമ്മിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള സംരംഭം - കൊക്കോ ഗെയിംസ്
? 2021 സെപ്റ്റംബറിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - അവീക്ക് കുമാർ സർക്കാർ
? ഇന്ത്യയിലെ ആദ്യ ഹൈ ആഷ് കോൾ ടു മെന്തോൾ കൺവെർഷൻ പ്ലാന്റ് നിലവിൽ വന്നത് - ഹൈദരാബാദ് (വികസിപ്പിച്ചത് - ഭാരത് ഹെവി ഇലെക്ട്രിക്കൽസ് ലിമിറ്റഡ്)
? 2021 സെപ്റ്റംബറിൽ ജി-33 വിർച്വൽ ഇൻഫോർമൽ മിനിസ്റ്റീരിയൽ മീറ്റിംഗിന് ആതിഥേയത്വം വഹിച്ച രാജ്യം - ഇന്തോനേഷ്യ (ഇന്ത്യയെ പ്രതിനിധീകരിച്ചത് - പീയുഷ് ഗോയൽ (കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി)
ഡെയിലി കറൻറ് അഫയേഴ്‌സ് 23/09/2021
? 2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറി ആയി നിയമിതനാകുന്നത് - രാജീവ് ബൻസൽ
? 2022 ൽ നടക്കുന്ന ബീജിങ് വിന്റർ ഒളിംപിക്സിന്റെ ഒഫീഷ്യൽ മോട്ടോ - "ടുഗെതർ ഫോർ എ ഷെയേർഡ് ഫ്യൂച്ചർ"
? ബീജിങ് വിന്റർ ഒളിംപിക്സ് 2022 -ന്ടെ ഒഫീഷ്യൽ മസ്‌ക്കറ്റ് - ബിങ് ദ്വേൻ ദ്വേൻ
? 2021 സെപ്റ്റംബറിൽ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ് പ്രോഗ്രസ്സ് അവാർഡ് നേടിയത് - ഷെയ്ഖ് ഹസീന (പ്രൈം മിനിസ്റ്റർ ഓഫ് ബംഗ്ലാദേശ്)
? ഫോബ്‌സിന്റെ വേൾഡ്സ് ഹൈയസ്റ്റ് പെയ്ഡ് സോക്കർ പ്ലേയേഴ്സ് 2021 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം - ക്രിസ്റ്റിയാനോ റൊണാൾഡോ (2nd ലയണൽ മെസ്സി)
? അർബൻ, സെമി-അർബൻ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എസ്.ബി.ഐ. യുടെ നാഷണൽ ബിസിനസ്സ് കറസ്പോണ്ടൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ബി.എൽ.എസ്. ഇന്റർനാഷണൽ സർവീസസ്
? 2021 സെപ്റ്റംബറിൽ അന്തർദേശീയ പരിസ്ഥിതി ടാഗായ ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ - കോവളം ബീച്ച് (തമിഴ്‌നാട്), ഏദൻ ബീച്ച് (പുതുച്ചേരി)
? 2021 സെപ്റ്റംബറിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും 'ചർക്ക' ആശയത്തിന്റെ (സ്ത്രീ ശാക്തീകരണത്തിന്) പ്രചാരകയുമായ മലയാളി വനിത - ആനക്കര വടക്കത്ത് ജി.സുശീല
? 2021 സെപ്റ്റംബറിൽ അന്തരിച്ച ചെങ്ങറ ഭൂസമര നായകൻ - ളാഹ ഗോപാലൻ
ഡെയിലി കറൻറ് അഫയേഴ്‌സ് 22/09/2021
? 2021 സെപ്റ്റംബറിൽ കരിയറിലെ എല്ലാ ഫോർമാറ്റിലുമായി 20000 റൺസ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരം - മിതാലി രാജ്
? 2021 സെപ്റ്റംബറിൽ കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത് - ജസ്റ്റിൻ ട്രൂഡോ
? ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ച് നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് രൂപപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിതമായ 12 അംഗ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ തലവൻ - കെ.കസ്തൂരിരംഗൻ
? 2021 സെപ്റ്റംബറിൽ വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ "വായോ ശ്രേഷ്ഠ സമ്മാൻ" പുരസ്‌കാരം ലഭിച്ച സംസ്ഥാനം - കേരളം
? സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ നാലാമത്തെ മരുന്ന് പരിശോധന ലബോറട്ടറി നിലവിൽ വരുന്നത് - കോന്നി (പത്തനംതിട്ട)
? 2021 സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്നത് - വി.ആർ.ചൗധരി
? ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ജാപ്പനീസ് സഹോദരിമാർ - ഉമെനോ സുമിയാമ, കൗമേ കൊതാമ
? ഇന്ത്യ-ഇൻഡോനേഷ്യ നാവികസേനയുടെ ബൈലാറ്ററൽ എക്സർസൈസ് ആയ സമുദ്ര ശക്തി 3-ആംത് എഡിഷന്റെ വേദി - ജക്കാർത്ത (ഇന്തോനേഷ്യ)
ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്
@FootballLokam
👮️Admins : @FLAdminsbot
Website : FootballLokam.com
Last updated 1 month, 3 weeks ago
PSC, SSC, UPSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കുമായി ഒരു ടെലിഗ്രാം ചാനൽ.
( Current Affairs Only )
Facebook page : fb.me/caguide
For Current Affairs News : @caguidenews
Contact us @cag_adminbot
#psc #ssc #currentaffairs
Last updated 1 year, 4 months ago