Amazon Disclosure
https://shorturl.at/ajmnV
Last updated 4 months, 2 weeks ago
Last updated 1 year, 3 months ago
ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും വൺഇന്ത്യ മലയാളം ടെലഗ്രാം ചാനലിലൂടെ അറിയാം. https://malayalam.oneindia.com/
Last updated 3 months, 1 week ago
*?* ❝ നിസ്കാരമില്ലാതെ രാത്രി കഴിഞ്ഞു പോകുന്നു,
നോമ്പുകൾ ഇല്ലാതെ തിങ്കളും വ്യാഴവും കടന്നുപോകുന്നു,
അവർ ഉറങ്ങി കിടക്കെ ഫജ്ർ നഷ്ടപ്പെടുന്നു,
യാതൊരു ലജ്ജയുമില്ലാതെ അവർ മൗലിദ് ആഘോഷിക്കുന്നു,
സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ (റസൂലുള്ളാഹ് ﷺ) ഇങ്ങനെ ചെയ്യുകയില്ലായിരുന്നു,
അതോ ഈ പച്ച നിറം തിരക്കേറിയ ദിവസം (ഖിയാമത്ത് നാളിൽ) നിങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുവോ?! ❞**
പക്ഷെ അവയോട് ചേർന്നുവരുന്ന ദോഷങ്ങളിലേക്കും അവയെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റു വിഷയങ്ങളിലേക്കും നോൽക്കപ്പെടേണ്ടതാണ്:
അത് സമയം പാഴാക്കുന്നതിലേക്കോ, വാജിബ് ആയ കർമ്മങ്ങളിൽ വീഴ്ച്ചവരുത്തുന്നതിലേക്കോ നയിച്ചാൽ, അല്ലെങ്കിൽ പരസ്പര വിദ്വേഷത്തിലേക്കോ വെറുപ്പിലേക്കോ നയിച്ചാൽ, അല്ലെങ്കിൽ അതിൽ ചൂതാട്ടം ഉൾപ്പെട്ടാൽ, അതുമല്ലെങ്കിൽ അതിൽ ആത്മാവുള്ളവയുടെ ചിത്രങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ, ഈ സാഹചര്യങ്ങളിൽ മേൽപറഞ്ഞ കാരണങ്ങൾ മൂലം അത് ഹറാം ആകുന്നതാണ്, അല്ലാതെ അവയുടെ സ്വന്തത്തിൽ അല്ല. അല്ലാഹു ആണ് ഏറ്റവും നന്നായി അറിയുന്നവനും ഏറ്റവും ഉത്തമമായി വിധിക്കുന്നവനും.
?അടിക്കുറിപ്പ്:
പെരുന്നാൾ ദിവസങ്ങളിൽ ആണെങ്കിൽ കൂടി, ഒരു മുസ്ലിമിന് കൂടുതൽ യോജിക്കുന്നതും ഉത്തമ്മമായതും കൂടുതൽ സൂക്ഷ്മതയുള്ളതും, മേൽപ്പറഞ്ഞ ചോദ്യത്തിൽ പരമാർശിച്ചിട്ടുള്ള കളികൾ ഉപേക്ഷിക്കുന്നതാണ്, കാരണം അവ ഇന്ന് വിനോദത്തിന്റെയും കളിയുടെയും ആളുകളുടെ അടയാളമായിത്തീർന്നിരിക്കുന്നു, അതുകൊണ്ട് അവരോടു സാദൃശ്യപ്പെടൽ ഒഴിവാക്കിക്കൊണ്ട്, ശാരീരിക ഗുണങ്ങൾ ഉൾക്കൊള്ളുന്ന ചില കളികളിൽ ഏർപ്പെടുന്നതാണ് ഒരുവന് ഉത്തമമായിട്ടുള്ളത്, അതുപോലെ അവൻ സ്ഥിരമായി ചെയ്ത് വരുന്ന ആരാധനാകർമ്മങ്ങളിൽ പോരായമ് വരാതിരിക്കാൻ അവൻ പരിശ്രമിക്കണം, കാരണം അതിൽ ആണ് ഒരു മുസ്ലിമിന്റെ യഥാർഥ സന്തോഷം, ഇതെല്ലാം മേൽപ്പറഞ്ഞ നമ്മുടെ ശെയ്ഖ് അബൂ ഹംസ ഉൾപ്പടെയുള്ള പല പണ്ഡിതന്മാരും حَفِظَهُم اللّـہُ സൂചിപ്പിച്ചിട്ടുണ്ട്, അല്ലാഹുവിനാകുന്നു ഏറ്റവും നന്നായി അറിയുന്നത്.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
✏️അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽*⚽️ *ഈദിന്റെ ദിവസങ്ങളിൽ കളിക്കുവാനുള്ള ഇളവ്?
ആഇഷ رَضِيَ اللَّــہُ عَنْـها പറഞ്ഞു:
എന്റെ അരുകിൽ അനസാറുകളിൽ പെട്ട രണ്ട് പെൺകുട്ടികൾ, ബി'ആഥിന്റെ ദിവസത്തിൽ അനസാറുകൾ പരസ്പരം പാടിയിരുന്ന ഒരു പാട്ട് പാടിക്കൊണ്ടിരിക്കെ, അബൂ ബക്ർ ഞങ്ങളുടെ അടുക്കൽ പ്രവേശിക്കുകയുണ്ടായി. അവർ പാട്ടുപാടുന്ന സ്‌ത്രീകൾ അല്ലായിരുന്നു (പാടാനാറിയുന്ന, അതിനാൽ അറിയപ്പെട്ട സ്‌ത്രീകൾ അല്ലായിരുന്നു എന്ന് സാരം). അബൂ ബക്ർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വീട്ടിൽ പിശാചിന്റെ കുഴലൂത്തോ? അന്ന് പെരുന്നാൾ ദിവസമായിരുന്നു, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അല്ലയോ അബൂ ബക്റേ, അവരെ വിട്ടേക്കുക, തീർച്ചയായും എല്ലാ സമുദായത്തിനും ഒരു പെരുന്നാൾ ഉണ്ട്, ഇത് നമ്മുടെ പെരുന്നാൾ ദിവസമാണ്."
[ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥ്,(892)]
ഇമാം അന്നവവി رَحِمَـﮧُ اللَّـﮧُ സ്വഹീഹു മുസ്‌ലിമിന്റെ ശർഹിൽ ഈ ഹദീഥ് ഉൾപ്പെടുത്തിയിട്ടുള്ള അധ്യായത്തിന് തലക്കെട്ട് നൽകിയത് ഇപ്രകാരം ആണ്:
"തിന്മകൾ അടങ്ങിയിട്ടില്ലാത്ത കളികൾക്ക് ഇളവ് നൽകിയിട്ടുളളതിനെ തെളിയിക്കുന്ന അധ്യായം"
ഇമാം അൽ-ബഗവി തന്റെ ശർഹുസ്സുന്നയിൽ ഈ ഹദീഥ് ഉൾപ്പെടുത്തിയിട്ടുള്ള അധ്യായത്തിന് തലക്കെട്ട് നൽകിയത് ഇപ്രകാരം ആണ്:
"ഈദിന്റെ ദിവസങ്ങളിൽ കളിക്കുവാനുള്ള ഇളവിനെ വ്യക്തമാക്കുന്ന അധ്യായം"
ഇമാം ഖുർത്വുബി رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
" ഇത്തരം കവിതകളിൽ സ്ത്രീകളെ കുറിച്ചും, അവരുടെ ശാരീരിക സൗന്ദര്യത്തെ കുറിച്ചും, മദ്യത്തെ കുറിച്ചും, അതുപോലുള്ള, വിലക്കപ്പെട്ടവയെ കുറിച്ചുമള്ള പരാമർശം അടങ്ങിയിട്ടുണ്ടെങ്കിൽ, അത് ഹറാം ആണെന്നതിൽ അഭിപ്രായവ്യത്യാസം ഇല്ല, കാരണം അത് ഇകഴ്ത്തപ്പെട്ട കളിയിലും വിനോദത്തിലും പെട്ടതാണെന്നതിൽ ഏകാഭിപ്രായം ഉണ്ട്. എന്നാൽ വിലക്കപ്പെട്ട ഇത്തരം കാര്യങ്ങളിൽ നിന്ന് മോചിതമായവയെ സംബന്ധിച്ചേടത്തോളം, അധികരിക്കാത്ത നിലക്ക് അത് അനുവദനീയമാണ്, അതുപോലെ സന്തോഷത്തിന്റെ സാഹചര്യങ്ങളിലും, കല്യാണ പരുപാടികളിലും, പെരുന്നാൾ ദിവസങ്ങളിലും, പ്രയാസകരമായ കർമ്മങ്ങൾക്കിടയിൽ ഉന്മേഷം ഉണ്ടാകാൻ വേണ്ടിയും എല്ലാം അത് അനുവദനീയമാണ്..."
അനസ് ബ്നു മാലിക് رَضِيَ اللَّــہُ عَنْــہُ പറഞ്ഞു:
നബി ﷺ മദീനയിലേക്ക് വരുമ്പോൾ
ജാഹിലിയ്യത്തിന്റെ ആളുകൾക്ക് എല്ലാ വർഷങ്ങളിലും അവർ കളിച്ചിരുന്ന രണ്ടു ദിവസങ്ങൾ ഉണ്ടായി, അദ്ദേഹം അവരോടു ചോദിച്ചു: എന്താണ് ഈ രണ്ടു ദിവസങ്ങൾ? (അവയുടെ പ്രത്യേകത എന്താണ്?), അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യത്തിൽ ആ രണ്ട് ദിവസങ്ങളിൽ കളിക്കുമായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അവരോടു പറഞ്ഞു:
"തീർച്ചയായും അല്ലാഹു നിങ്ങൾക്ക് അതിനേക്കാൾ നല്ല രണ്ടു ദിവസങ്ങൾ അവയ്ക്ക് പകരമായി തന്നിരിക്കുന്നു, അദ്ഹായുടെ ദിവസവും ഫിത്റിന്റെ ദിവസവും (രണ്ടു പെരുന്നാളിന്റെയും ദിവസങ്ങൾ)"
[ അബൂ ദാവൂദ് തന്റെ സുനനിൽ റിപ്പോർട്ട് ചെയ്ത സ്വഹീഹ് ആയ ഹദീഥ് (1134) ]
ഈ ഹദീഥിന്റെ വിശദീകരണത്തിൽ ശെയ്ഖ് ഇബ്നു ഉതൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
ഈ ഹദീഥിൽ ഗുണപ്രദമായ പല അറിവുകളുമുണ്ട്, അതിൽ ആദ്യത്തേത് എന്തെന്നാൽ:
" അവർ കളിച്ചിരുന്ന രണ്ടു ദിവസങ്ങൾ ഉണ്ടായി" എന്ന വാചകത്തിന്റെ അടിസ്ഥാനത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ കളിക്കുന്നതിൽ പ്രശ്നമില്ല. അതിനാൽ ഒരുവൻ പെരുന്നാൾ ദിവസങ്ങൾ കളിയുടെ ദിവസങ്ങൾ ആക്കുന്നതിൽ യാതൊരു തെറ്റുമില്ല, അതെ. പക്ഷെ ഒരു നിബന്ധനയോട് കൂടി ആയിരിക്കണം അത്; ഈ കളി ദീനിന്റെ നിയമങ്ങളെയും അതിരുകളെയും ലംഘിക്കുന്ന തരത്തിലുള്ളവയാകരുത്. അതിനാൽ (ഉദാഹരണത്തിന്) ഈ കളിയിൽ സ്‌ത്രീ-പുരിഷ കൂടിക്കലരൽ ഉണ്ടെങ്കിൽ ആ തിന്മ മൂലം അത് വിലക്കപ്പെട്ടതാകുന്നു, അതുപോലെ ഹറാം ആക്കപ്പെട്ട ചിത്രങ്ങളോ, പാട്ടുകളോ, സംഗീതമോ അടങ്ങിയിട്ടുണ്ടെങ്കിൽ അത് വിലക്കപ്പെട്ടതാകുന്നു. എന്നാൽ അവയിൽ നിന്നെല്ലാം മോചിതമായ, ഒരുവന്റെ നഫ്സിന് ആനന്ദം നൽകുകയും, പെരുന്നാളിന്റെ സന്തോഷം അനുഭവപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള കളികൾ കളിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല."
⚠️ശ്രദ്ധയ്ക്ക്:
മേൽപറഞ്ഞ ഇളവ് ഈദിന്റെ ദിവസങ്ങളിലും, അതുപോലുള്ള, സന്തോഷമുണ്ടാക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ ആണെന്നും, കളികളിൽ ഏർപ്പെടുകയാണെങ്കിൽ ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടതായ മറ്റു ചില കാര്യങ്ങൾ കൂടിയുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു; നമ്മുടെ ശെയ്ഖ് അബൂ ഹംസ ഹസ്സൻ ബാശുഐബ് حَفِظَهُ اللّـہُ യോട് ചോദിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അവസാനത്തിൽ അദ്ദേഹം അവയെ സൂചിപ്പിച്ചതായി കാണാം:
❓ചോദ്യം:
കാർഡ്‌സ്, കാരംസ്, ഡൊമിനോസ് പോലുള്ള കളികൾ കളിക്കുന്നതിന്റെ വിധി എന്താണ്? അവ ഹറാം ആക്കപ്പെടുന്നതിനുള്ള കാരണം എന്താണ്?
✉️ ഉത്തരം :
ഈ കളികളെ ഹറാം ആക്കുന്നതായ ഒന്നും അവയുടെ സ്വന്തത്തിൽ ഇല്ല, അതായത് തികച്ചും കാർഡ്‌സോ, കാരംസോ, ഡൊമിനോസോ കളിക്കുന്നതിനാൽ മാത്രം ഒരുവൻ കുറ്റക്കാരൻ ആണ്, ഹറാം ആയ ഒന്നിൽ ഏർപ്പെട്ടു എന്ന, ഒരു ഇസ്ലാമിക വിധി പറയുവാനായി ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ തെളിവ് ആവശ്യമാണ്.
﷽*?* അബൂ ദാവൂദ് رَحِمَـﮧُ اللَّـﮧُ യിൽ നിന്ന് നമുക്ക് പഠിക്കാൻ ഉണ്ടായ ചിലത്
⏳ 48 : 09*?* 4 ദുൽ ഖിഅ്ദ 1445#Audios⏰*⏰*⏰*⏰*⏰*⏰*⏰*⏰*?*അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -*?** https://t.me/Altadhkira/642
❗️റമദാനിന് നിറഞ്ഞിരുന്ന ചില മസ്ജിദുകളുടെ ഇപ്പോഴത്തെ അവസ്ഥ...!*? *"അതിഥികൾ പിരിഞ്ഞു പോയി, കുടുംബക്കാർ മാത്രം ബാക്കിയായി"
**﷽
الحمد لله والصلاة والسلام على رسول الله، وأشهد أن لا إله إلا الله وأشهد أن محمدا عبده ورسوله
പ്രിയ സഹോദരങ്ങളെ,
ഏതൊരു ആരാധനാകർമ്മവും പ്രവർത്തിക്കുന്നതിന് മുൻപായികൊണ്ട് അതിന്റെ വിധിവിലക്കുകൾ പഠിച്ചിരിക്കൽ നമ്മുടെ ഏവരുടെയും മേൽ അനിവാര്യമാണ്.
അല്ലാഹുവിനോടുള്ള ഇഖ്ലാസിനോടൊപ്പം റസൂല്ലുല്ലാഹി ﷺ യുടെ സുന്നത്തിനോട് ചേർന്ന് വരുമ്പോൾ മാത്രമാണ് നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും പൂർണമാകുകയും ചെയ്യുക.
ഇസ്ലാമിന്റെ മഹത്തായ കർമ്മങ്ങളിൽ ഒന്നായ ഉംറയുടെ രൂപവും വിധിവിലക്കുകളും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചുകൊണ്ട് അശ്ശെയ്ഖ് ഹസ്സൻ ബാശുഐബ് حَفِظَـﮧُ اللَّـﮧُ രചിച്ച
[അരിസാലത്തുൽ മുയസ്സറ ഫീ അഹ്കാമിൽ ഉംറ] എന്ന പുസ്തകത്തിന്റെ ദർസുകൾ ആണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യപ്പെടുന്നത്. അത് എളുപ്പത്തിൽ കേട്ട് മനസ്സിലാക്കുവാനും, പ്രാവർത്തികമാക്കുവാനും അല്ലാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകുമാറാകട്ടെ.*✏️*അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -**
Amazon Disclosure
https://shorturl.at/ajmnV
Last updated 4 months, 2 weeks ago
Last updated 1 year, 3 months ago
ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും വൺഇന്ത്യ മലയാളം ടെലഗ്രാം ചാനലിലൂടെ അറിയാം. https://malayalam.oneindia.com/
Last updated 3 months, 1 week ago